പത്തനംതിട്ട: പത്തനംതിട്ട– അടൂര്‍ ബൈപ്പാസില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ അമ്മകണ്ടകര സ്വദേശികളായ അമല്‍(20) നിശാന്ത് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിക്ക് മിത്രപുരത്ത് വച്ചാണ് ബസുമായി ബൈക്ക് കൂട്ടിയിടിച്ചത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൂറിസ്റ്റ് ബസിന്‍റെ മുന്‍ഭാഗവും ഇടിയില്‍ തകര്‍ന്നു.