ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ ആനക്കോട്ട റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പുറകിൽ പെട്ടി ഓട്ടോറിക്ഷയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികരും തിരുവത്ര സ്വദേശികളുമായ പ്രശാന്ത് (40), ഷാഫി (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 6.30ാടെ ഗുരുവായൂർ ആനത്താവളത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന് സാരമായി പരിക്കേറ്റ പ്രശാന്തിനെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.