Wednesday, March 12, 2025

പുന്നയൂർക്കുളത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു

പുന്നയൂർകുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. എസ് അലി, പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ ടോണി ജോസഫ് എന്നിവർ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾക്കുള്ള ഒരു ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments