Tuesday, February 4, 2025

ആഘോഷമായി തിരുവെങ്കിടം എ.എൽ.പി സ്കൂൾ 118ാം വാർഷികം

ഗുരുവായൂർ: തിരുവെങ്കിടം എ.എൽ.പി സ്കൂൾ 118ാം വാർഷികവും രക്ഷാകർതൃ ദിനവും സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എ ബിനി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. ജൂലി ജോസ് കിഴക്കൂടൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ദേവിക ദിലീപ്, വി.കെ സുജിത്ത് , എസ്.എസ്.ജി കൺവീനർ കെ.ടി സഹദേവൻ, സിസ്റ്റർ അന്ന കുരുതുകുളങ്ങര, പള്ളി ട്രസ്റ്റി ജിഷോ എസ് പുത്തൂർ, എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി ബാലകൃഷ്ണൻ, എസ്.എസ്.ജി.വൈസ് കൺവീനർ പി.ഐ ലാസർ മാസ്റ്റർ, സ്കൂൾ ലീഡർ വി അനയ്, പി.ടി.എ പ്രസിഡണ്ട് വി ഹരിദാസ്  എന്നിവർ സംസാരിച്ചു. കേന്ദ്രീകൃത പരീക്ഷയിൽ തൃശൂർ അതിരൂപതയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി അനയ്, എൽ.എസ്.എസ് സ്കോളർഷിപ് വിജയികളായ പി.എം മയൂഖ, എസ് സമന്യ എന്നിവരെ ആദരിച്ചു. കുട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments