പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി ബീച്ചിലെ കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധം. മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരിയമ്പലം സെന്ററിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കള്ള് ഷാപ്പിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കബിർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ.എച്ച് ആബിദ്, സജിത ജയൻ, മുസ്ലിംലീഗ് നേതാക്കളായ വി മായിൻകുട്ടി, ടി.എം ഇല്യാസ്, അഷറഫ് ചോലയിൽ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹുസൈൻ വലിയകത്ത് സ്വാഗതവും സി.എം ഗഫൂർ നന്ദിയും പറഞ്ഞു. മുഖ്താർ, ഫൈസൽ തരകത്ത് , സലാം കാര്യാടത്ത് ഫസലു , ഷക്കിർ, ഇർഷാദ്, സക്കരിയ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.