ചാവക്കാട്: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ തിരുവത്രയിൽ സി.പി.എം പ്രതിഷേധം. സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച പ്രകടനം പുത്തൻകടപ്പുറം സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവും ചാവക്കാട് നഗരസഭ വൈസ് ചെയർമാനുമായ കെ.കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ടി.എം ഹനീഫ, പി.കെ രാധാകൃഷ്ണൻ, പ്രസന്ന രണദേവ്, കെ.ആർ ആനന്ദൻ, ടി.എം ദിലീപ്, പി.പി രണദേവ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വി.ജി സഹദേവൻ, ടി.എം ഷെഫീക്ക്, എം.എ ബഷീർ, പ്രിയ മനോഹരൻ, കെ.യു ജാബിർ എന്നിവർ നേതൃത്വം നൽകി.