കടപ്പുറം: മരണാനന്തരം ഭൗതികശരീരം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടു നൽകാൻ സമ്മത പത്രം നൽകിയ കടപ്പുറം ഇരട്ടപ്പുഴ കണ്ണംമൂട് സ്വദേശികളായ മാതൃക ദമ്പതികളെ ഇരട്ടപ്പുഴ ചേതന സാംസ്ക്കാരിക വേദി ആദരിച്ചു. കെ. കെ. ബാലകൃഷ്ണൻ, ഭാര്യ സുലോചന എന്നിവരാണ് മരണാനന്തരം ഭൗതികശരീരം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടു നൽകാൻ സമ്മത പത്രം നൽകിയത്. ഇരുവരേയും എൻ.കെ.അക്ബർ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. ചേതന പ്രസിഡന്‍റ് ആലില്‍ സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം എം.എസ് പ്രകാശന്‍, ചേതന വൈസ് പ്രസിഡന്‍റ് സി.ബി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ചേതന സെക്രട്ടറി കെ.ഡി പ്രദീപ് സ്വാഗതവും ട്രഷറര്‍ എ.ആർ പ്രകാശന്‍ നന്ദിയും പറഞ്ഞു.