Tuesday, February 4, 2025

മൊബൈൽ ഫോൺ ദുരുപയോഗം; വിദ്യാർത്ഥികൾക്ക് കോസ്റ്റൽ പോലീസിന്റെ ബോധവൽക്കരണ ക്ലാസ് 

ചാവക്കാട്: മുനക്കക്കടവ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ദുരുപയോഗത്തെപറ്റി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  എസ്.ഐ ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. എ.എസ്.ഐമാരായ മേഴ്‌സി അഗസ്റ്റിൻ, ഹൈറുന്നിസ, സി.പി.ഒ കെ.എസ് നിബിൽ, ഹെഡ്മിസ്ട്രസ് പി.കെ റംല, അധ്യാപകരായ എം.കെ സലീം, ടി മുംതാസ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments