Tuesday, February 4, 2025

പുന്നയൂർക്കുളം ചെറായി ഗവ.യുപി സ്‌കൂള്‍ വാര്‍ഷികം വർണ്ണാഭമായി

പുന്നയൂര്‍ക്കുളം: ചെറായി ഗവ.യുപി സ്‌കൂള്‍ വാര്‍ഷികം വർണ്ണാഭമായി. എന്‍.കെ അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിനു വേണ്ടി വാങ്ങിയ അര ഏക്കര്‍ ഭൂമിയില്‍ ഗ്രൗണ്ട് നിര്‍മിക്കാന്‍ തുക അനുവദിക്കുമെന്ന് എം.എല്‍.എ പ്രഖ്യാപിച്ചു. നടന്‍ വിനോദ് കോവൂര്‍ മുഖ്യാതിഥിയായി. വിരമിക്കുന്ന  പ്രധാന അധ്യാപിക ഗീത കുമാരി, പി.ടി.എ പ്രസിഡൻ്റ്  സ്‌നേഹ്  മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപ്പറമ്പില്‍, ഇ.കെ നിഷാര്‍, ഗ്രീഷ്മ ഷനോജ്, ആലത്തയില്‍ മൂസ, ബിന്ദു, ശോഭ പ്രേമന്‍, ബുഷറ നൗഷാദ്, എം റാണാപ്രതാപ്, സ്വാഗി, ജയപ്രകാശ്, സാദിഖ് തറയില്‍, കെ വാഹിദ,   കെ.എച്ച് ആബിദ്,  റഹീം ആലുങ്ങല്‍ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments