Monday, February 3, 2025

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ ഗുരുവായൂർ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു

ഗുരുവായൂർ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മണത്തല ഏറന്‍പുരക്കല്‍ വീട്ടില്‍ സൗരവിനെ(24)യാണ് ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ട്യൻ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടത്. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പേരാമംഗലം, ചാവക്കാട്, തൃശൂര്‍ വെസ്റ്റ്, കുന്നംകുളം, തിരൂര്‍  എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐമാരായ അനന്ദു, ശ്രീകൃഷ്ണകുമാര്‍, സിവില്‍ സി.പി.ഒ വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments