Sunday, February 2, 2025

‘അശ്വമേധം 6.0’; ഒരുമനയൂരിൽ വളണ്ടിയർ പരിശീലന പരിപാടി സമാപിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിനുള്ള വളണ്ടിയർ പരിശീലന പരിപാടി (അശ്വമേധം 6.0) സമാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  കെ.വി കബീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന ടീച്ചർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച് കയ്യുമ്മു  ടീച്ചർ, മെമ്പർമാരായ കെ.ജെ ചാക്കോ, ഹസീന അൻവർ, നഷ്റ മുഹമ്മദ്, നസീർ മൂപ്പിൽ, ആരിഫ ജുഫൈർ  എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരും ആശാവർക്കേഴ്സും പരിപാടിയിൽ പങ്കെടുത്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.എം വിദ്യാസാഗർ കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങളും പരിശോധന നടത്തേണ്ട രീതികളെ കുറിച്ചും ബോധവത്കരണം നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാരായ എൻ.എസ് സുമംഗല, വി.വി അജിത, എം.എൽ.എസ്.പിമാരായ രേഖ രാജൻ, റിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുഷിജ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments