ഗുരുവായൂർ: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ചാവക്കാട് ഏരിയ കൺവെൻഷൻ ഗുരുവായൂർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. കെ.സി.ഇ.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. റീന കരുണൻ അധ്യക്ഷത വഹിച്ചു. കെ.എസ് അനൂപ് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ്, പി.പി നാരായണൻ എന്നിവർ പങ്കെടുത്തു.