Saturday, April 19, 2025

‘ഗുരുവായൂർ ദേവസ്വം ഹെൽത്ത് സെന്ററിൽ രാത്രി സമയത്ത് ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണം’; ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൗൺസിലറുടെ നിവേദനം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ഹെൽത്ത് സെന്ററിൽ രാത്രി സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക്  നിവേദനം നൽകി. നഗരസഭ 13-ാം വാർഡ് കൗൺസിലർ സി.എസ് സൂരജാണ് നിവേദനം നൽകിയത്. ഹെൽത്ത് സെന്ററിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം അപര്യാപ്തമാണെന്നും രോഗികളായ കുട്ടികളും വാർദ്ധക്യസഹജമായവരും ഡോക്ടറെ കാണുവാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പലരും മണിക്കൂറുകളോളം കാത്തുനിന്ന് ഡോക്‌ടറെ കാണുവാൻ കഴിയാതെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അടിയന്തിരമായി രാത്രികാലങ്ങളിൽ ഒന്നിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കൗൺസിലർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments