ഷിബു സോറന്റെയും ഭാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്നും വസതിയിൽ ക്വാറന്റീനിലുള്ള ഇരുവരേയും ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും ജെ.എം.എം ജനറൽ സെക്രട്ടറിയും പാർട്ടി വക്താവുമായ ബിനോദ് പാണ്ഡെ അറിയിച്ചു.
റാഞ്ചി: മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപകനുമായ ഷിബു സോറനും ഭാര്യക്കും കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.’
രാജ്യസഭാ എം.പിയായ സോറനും ഭാര്യ രൂപി സോറനും ഇന്നലെയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
ഷിബു സോറന്റെ വീട്ടിലെ അംഗരക്ഷകര്‍ അടക്കം 17 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകും. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഹേമന്ദ് സോറന്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത്. ചൊവ്വാഴ്ച ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പങ്കെടുത്ത മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഓഫീസ് സ്റ്റാഫ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യവും ഹേമന്ദ് സോറന്‍ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അതേ സമയം ഷിബു സോറന്റെയും ഭാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്നും വസതിയിൽ ക്വാറന്റീനിലുള്ള ഇരുവരേയും ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും ജെ.എം.എം ജനറൽ സെക്രട്ടറിയും പാർട്ടി വക്താവുമായ ബിനോദ് പാണ്ഡെ അറിയിച്ചു.