ചാവക്കാട്: കാരുണ്യത്തിന്റെ വഴികൾ തേടി ഒരു ബസ് നിറയെ വിദ്യാർത്ഥികൾ യാത്രതിരിച്ചു. എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ബധിര-മൂക -കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ യാത്ര പുറപ്പെട്ടത്. കുന്ദംകുളം സി.എസ്.ഐ. സ്കൂളിലെത്തിയ സീതി സാഹിബ് ഹൈസ്കൂൾ വിദ്യാർത്ഥികളെയും കോർഡിനേറ്റർ സാൻ്റി ഡേവീഡ്, പി.കെ സിറാജുദ്ധീൻ, ഷാജിന ടീച്ചർ, ജ്യോത്സ്ന ടീച്ചർ, ഷീജ ടീച്ചർ തുടങ്ങിയവർ അടങ്ങുന്ന സഖ്യം പ്രവർത്തകരെയും ഹെഡ്മിസ്ട്രസ്, ബഹുരക്ഷിതാക്കൾ തുടങ്ങിയവർ ചേർന്ന് സ്വീകരണച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി. വിദ്യാർത്ഥികളുടെ ആഗ്രഹപ്രകാരം ഇതൊരു ആഘോഷമായി മാറാതെ തുടർ പദ്ധതിയായി തുടരുമെന്ന് യൂണിയൻ രക്ഷാധികാരി സാൻ്റി ഡേവീസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ചെസ്, ലുഡോേ ബോർഡ്, ബിൽഡിഗ് ബ്ലോക്ക് തുടങ്ങിയ കളി ഉപകരണങ്ങളും കൈമാറി.