കടപ്പുറം: സാധാരണക്കാരന്റെ ആശ്രയമായ റേഷൻ സമ്പ്രദായം അവതാളത്തിൽ ആയിട്ടും അനങ്ങാപ്പാറ നയം തുടരുന്നു ഇടത് സർക്കാറിൻ്റെ തെറ്റായ നയത്തിനെതിരെ കാലിയായ റേഷൻ കടകൾക്കു മുമ്പിൽ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നിൽപ്പ് സമരത്തിന് ഭാഗമായി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടേക്കാട് റേഷൻ കടയുടെ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി ഉമ്മർകുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ്, എസ്.ടി.യു നേതാവ് വി.പി മൻസൂറലി, ഖത്തർ കെ.എം.സി.സി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷഹീം റമളാൻ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റിയാസ് പൊന്നാക്കാരൻ, പഞ്ചായത്ത് ഭാരവാഹികളായ അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, അലി പുളിഞ്ചോട്, ഷാജഹാൻ അഞ്ചങ്ങാടി, വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഫ്സൽ കറുകമാട്, യൂത്ത് ലീഗ് നേതാക്കളായ ബിൻഷർ.പി.ബി, നൗഫൽ വല്ലങ്കി, ബഷീർ എ.വി, സൈദ്മുഹമ്മദ് കരിമ്പി, ലത്തീഫ് അറക്കൽ, അബ്ദുറഹ്മാൻ.എ.വി, ജാഫർ.വി, ഷബീർ തൊട്ടാപ്പ്, ഷിഹാബ്.എ.വി, നാഫിഫ് എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും അസിഫ് വാഫി നന്ദിയും പറഞ്ഞു.