ഗുരുവായൂർ: ദേശീയ യുവജന ദിനത്തിൻ്റെ ഭാഗമായി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് എൻ.എസ്.എസ് യൂണിറ്റും സൈമൺ കണ്ണാശുപത്രിയും ചേർന്ന് കോളേജ് മിനി ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രരോഗ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ടാണിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ധനൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. പി.എസ് വിജോയ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: സുരേഷ് വി നമ്പൂതിരി, ഡോ.ജി. ഗായത്രി, എൻ.എ.എ.കെ കോർഡിനേറ്റർ ക്യാപ്റ്റൻ രാജേഷ് മാധവൻ, സൈമൺ ഹോസ്പിറ്റൽ മാർക്കറ്റിംങ്ങ് മാനേജർ വൈശാഖ്, സന്ത്വന മോഹൻദാസ് എന്നിവർ സംസാരിച്ചു.