ചാവക്കാട്: തൃശൂർ ഡിസ്ട്രിക് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടിയു) ബ്ലാങ്ങാട് യൂണിറ്റിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ബീച്ചിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം സി.പി.എം മണത്തല ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ടി.എം ഹനീഫ, ഡിവിഷൻ സെക്രട്ടറി കെ.എസ്. അനിൽ, കരിമ്പൻ സന്തോഷ്, പ്രജിത്ത് എന്നിവർ സംസാരിച്ചു.