തൃശൂർ: അയ്യന്തോൾ കാഞ്ഞാണി റോഡിൽ ലാലൂർ റോഡ് ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് ലയിൻ പൊട്ടിയത് ശരിയാക്കാൻ നടപടി സ്വീകരിക്കാത്ത കേരള വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാലൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടിയ സ്ഥലത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഒരു വർഷത്തിൽ കുടുതലായി പെപ്പ് പൊട്ടി കുടിവെളളം ഒഴുകി പോകുന്നു. പലതവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും പൊട്ടിയ പെപ്പ് പ്രവർത്തന യോഗ്യമാക്കാതെ വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു.ഡി യും പരസ്പരം പഴിചാരി പൊതുജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. പ്രതിഷേധ ധർണ്ണ കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പൈപ്പ് പൊട്ടി റോഡുകൾ കുഴിയായി നിരവധി ആളുകൾ അപകടത്തിൽ പെട്ടിട്ടും മരണം സംഭവിച്ചിട്ട് പോലും അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണനും ജില്ലാ ഭരണകൂടത്തിനും ജില്ലാ കോടതിക്കും സമീപത്തായി പൈപ്പ് പൊട്ടി വെള്ളം പോയിട്ടും വാട്ടർ അതോറിറ്റി ഉദ്യാഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും സമീപനം ധിക്കാരപരമാണന്നും എ പ്രസാദ് പറഞ്ഞു. റോഡ് അപകടങ്ങളിൽ പൊതുമരാമത്ത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ പ്രതിച്ചേർത്ത് കേസെടുക്കണമെന്നും എ.പ്രസാദ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം പ്രസിഡൻ്റ് ശ്രീരാം ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.സുമേഷ്, തൃശ്ശൂർ കോർപറേഷൻ സിവിൽ സ്റ്റേഷൻ ഡിവിഷൻ കൗൺസിലർ സുനിത വിനു, കർഷക കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഹരിത്ത് ബി കല്ലുപാലം, എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡെൽജിൻ ഷാജു ജനറൽ സെക്രട്ടറി നിഖിൽ വടക്കൻ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മണികണ്ഠൻ ആർ, മിഥുൻ ഈച്ചരത്ത്, പ്രീഷസ്, കെ.വൈശാഖ്, സി.എസ്.സംഗീത്, ശരത്ത് കെ, ഷിബു വേഴപ്പറമ്പിൽ, ജോസഫ് ബ്രിൽസ്, ജെറി അയ്യന്തോൾ എന്നിവർ പങ്കെടുത്തു. പ്രതിഷേധ ധർണ്ണക്ക് യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം വൈസ് പ്രസിഡന്റ് ശരത്ത് കെ മേനോൻ സ്വാഗതവും സെക്രട്ടറി സിജോ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.