ചാവക്കാട്: രാമുകാര്യാട്ട് സിനിമ തിയ്യേറ്റര്‍ സ്ഥാപിക്കുന്നതിന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന് ചേറ്റുവയിലെ റവന്യൂ ഭൂമി കൈമാറുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ചേറ്റുവയില്‍ രാമുകാര്യാട്ട് സിനിമ തിയ്യേറ്ററിന് വേണ്ടി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന് ചേറ്റുവയിലെ റവന്യൂഭൂമി പാട്ട വ്യവസ്ഥയില്‍ കൈമാറുന്നതിന് അടിയന്തിര നടപടിസ്വീകരിക്കുമെന്ന് മന്ത്രി ഗുരുവായൂര്‍ എം.എല്‍.എഎന്‍.കെ അക്ബറിനെ അറിയിച്ചു. നിലവില്‍ ഡി.ടി.പി.സിക്ക് വഴിയോര വിശ്രമകേന്ദ്രത്തിന് അനുവദിച്ചിട്ടുള്ള 45 സെന്‍റ് ഭൂമി നിജപ്പെടുത്തി ബാക്കി ഭൂമി സിനിമ തിയ്യേറ്ററിന് അനുവദിക്കുന്നതിനായി ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായും 3 ആഴ്ചക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി എം.എൽ.എയെ അറിയിച്ചിട്ടുണ്ട്. സിനിമ തിയ്യേറ്റര്‍ നിര്‍മ്മാണത്തിന് ബജറ്റില്‍ 5 കോടി അനുവദിച്ചിട്ടുള്ളതായും നിര്‍മ്മാണത്തിനായി അടിയന്തിരമായി റവന്യൂ ഭൂമി കൈമാറണമെന്നും കാണിച്ച് എം.എല്‍.എ നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.