തൃശൂർ: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ അനദ്ധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. തൃശൂർ എൻ.ടി.എസ്. ഭവനിൽ നടന്ന ദിനാഘോഷം സംസ്ഥാന പ്രസിഡന്റ് എൻ.വി മധു ഉദ്ഘാടനം ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തൃശൂർ റവന്യൂ ജില്ല പ്രസിഡന്റ് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ സി.സി ഷാജു, റവന്യൂ ജില്ല സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ പി.എ ബിജു, സി.പി ആന്റണി, കെ.ആർ സതീശൻ, ഷിജു, എം ദീപു കുമാർ, സുഭാഷ്, മിനി എന്നിവർ സംസാരിച്ചു. തുടർന്ന് മധുര വിതരണവും നടന്നു.
കെ.എ.എസ്.എൻ.ടി.എസ്.എ നേതൃത്വത്തിൽ അനധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
RELATED ARTICLES