ഒരുമനയൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ ഒരുമനയൂർ മൂന്നാംകല്ല് സ്വദേശിനി മിസ്ബാ മുജീബിനെ ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്ക് അനുമോദിച്ചു. ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലീന സജീവൻ ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജി വിജീഷ്, ഡയറക്ടർമാരായ എ.ടി മുജീബ്, പി.എ അഷ്‌ക്കർ അലി, ഇ.വി ജോയ്, പി.പി നൗഷാദ്, എൻ.എം നൂർജഹാൻ, താഹിറ, സുബിത മുജീബ് എന്നിവർ സംബന്ധിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആലപിച്ച മാപ്പിളപ്പാട്ടിനാണ് എ ഗ്രേഡ് നേടിയത്. മുന്നാംകല്ല് സ്വദേശിയായ മുജീബിന്റെയും സുബിത മുജീബിൻ്റേയും മകളായ മിസ്ബ മുജീബ് പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.