ഗുരുവായൂർ: സി.പി.എം തൃശൂർ ജില്ല സമ്മേളനം കൊടിമര ജാഥ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗുരുവായൂരിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ഗുരുവായൂർ ലൈബ്രറി ഹാളിൽ സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി അബ്ദുൾഖാദർ ഉദ്ഘാട നം ചെയ്തു. എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സി സുമേഷ്, ടി.ടി ശിവദാസൻ, ഷീജ പ്രശാന്ത്, ജി.കെ പ്രകാശ്, എം.ആർ രാധാകൃഷ്ണൻ, കെ.ആർ സൂരജ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി 9, 10, 11 തിയതികളിൽ കുന്നംകുളത്താണ് ജില്ല സമ്മേളനം നടക്കുക. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മൃതി മണ്ഡപത്തിൽ നിന്നാണ് കൊണ്ടുപോകുന്നത്. ഫെബ്രുവരി 8ന് ഉച്ചതിരിഞ്ഞ് മൂന്നിന് കൊടിമരജാഥക്ക് തുടക്കമാകും.