ഗുരുവായൂർ: ലയൺസ് ക്ലബ് ഓഫ് ഗുരുവായൂർ ടെമ്പിൾ സിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി കുടിവെള്ള കൂളർ നൽകി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസ് സുവർണ്ണ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, ഡാഡി തോമസ്, ജെയിംസ് ആളുകാരൻ, സി.പി ജോയ്, ട്രഷറർ ബോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി റാഫെൽ സ്വാഗതവും കെ.എസ്.ആർ.ടി.സി സൂപ്രണ്ട് സന്ധ്യ ജി നായർ നന്ദിയും പറഞ്ഞു.