ഗുരുവായൂർ: വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷനേതാവ് കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. കെ. ഹിറോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സി.എസ് സൂരജ് മുഖ്യാതിഥിയായി. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ വിമൽ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഗുരുവായൂർ, ചാവക്കാട് നഗരസഭ പരിധിയിലെ തൊഴിലാളികൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു.