ഏങ്ങണ്ടിയൂർ: ജനശ്രീ എങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നന്ദനം കോട്ട’ എന്ന പേരിൽ പഞ്ചായത്തിലെ ആദ്യ ജനശ്രീ യൂണിറ്റ് രൂപീകരിച്ചു. സാധരണക്കാരായ ജനങ്ങൾക്ക് സ്വയം തൊഴിലിലൂടെ ജീവിതമാർഗം കണ്ടെത്താൻ അവരെ പ്രാപ്തരാക്കുകയും ജനശ്രീയിലൂടെ അതിനുള്ള സഹായം നൽകുകയുമാണ് സംഘടനയുടെ പ്രവർത്തന ലക്ഷ്യം. കമ്മിറ്റി രൂപീകരണ യോഗം ജനശ്രീ കേന്ദ്ര സമിതി അംഗം കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജനശ്രീ പഞ്ചായത്ത് ചെയർമാൻ ഇ.എസ് ഹുസൈൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ കെ.പി.എ റഷീദ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നൗഷാദ് കൊട്ടിലിങ്ങൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അക്ബർ ചേറ്റുവ, യൂണിറ്റ് ഭാരവാഹികളായ പി.വി ഗിരിജ, സജീഷ സുന്ദരൻ, പി.ബി അനീഷ് എന്നിവർ സംസാരിച്ചു.