Tuesday, January 21, 2025

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; ഗുരുവായൂര്‍ മണ്ഡലത്തിൽ 18 റോഡുകള്‍ക്ക് 6.02 കോടിയുടെ ഭരണാനുമതി

ഗുരുവായൂർ: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 18 റോഡുകള്‍ക്കായി 6.02 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ചാവക്കാട് നഗരസഭയിലെ പുളിച്ചിറക്കെട്ട് റോഡ് (45 ലക്ഷം), അമ്പത്ത് റോഡ് – വത്തന്‍ബസാര്‍ റോഡ്(35 ലക്ഷം), ജാന്‍സി റാണി റോഡ്(16 ലക്ഷം) ഗുരുവായൂര്‍ നഗരസഭയിലെ ഷാര്‍ജ റോഡ്-ചമ്മണൂര്‍ റോഡ് (45 ലക്ഷം), കോട്ടപ്പടി പള്ളി – പുന്നത്തൂര്‍ റോഡ് (45 ലക്ഷം) ,  മണ്ണാംകുളം – സുനേന നഗര്‍ റോഡ് (45 ലക്ഷം) വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂര്‍ – ചക്കിത്തറ റോഡ് (45 ലക്ഷം) ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ സമാന്തര റോഡ് (45 ലക്ഷം), മുത്തമ്മാവ് – കാരേക്കടവ് റോഡ് (25ലക്ഷം)  ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഭ്രാത . വി.കെ വേലുകുട്ടി മാസ്റ്റര്‍ റോഡ് (22ലക്ഷം), ആര്‍.കെ റോഡ് (36 ലക്ഷം), തീരദേശ റോഡ് (45 ലക്ഷം)  പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പിലാക്കാട്ടയില്‍ പള്ളിറോഡ് (35 ലക്ഷം), പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ജനകീയ റോഡ് (23.5ലക്ഷം), പി.കെ.സി റോഡ് (30 ലക്ഷം) കടപ്പുറം ഗ്രാമപഞ്ചായത്തിലെ കായല്‍ റോഡ് (35 ലക്ഷം), എ.പി.ജെ അബ്ദുള്‍ കലാം റോഡ് (15 ലക്ഷം), പൂക്കോയ തങ്ങള്‍ റോഡ് (15 ലക്ഷം) എന്നിവക്കാണ് ഭരണാനുമതിയായത്. സംസ്ഥാനത്ത് തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി 1000 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments