Tuesday, January 21, 2025

 ‘ചുമർചിത്ര സംരക്ഷണം ആധുനിക കാലത്ത്’; ഗുരുവായൂർ ദേവസ്വം ദേശീയ സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ‘ചുമർചിത്ര സംരക്ഷണം ആധുനിക കാലത്ത്’ എന്ന വിഷയത്തിൽ  ദേശീയ സെമിനാർ സംഘടിപ്പിച്ചു. ആർട്ട് ക്യുറേറ്റർ ഡോ. എം വേലായുധൻ നായർ ഉദ്ഘാടനം ചെയ്തു. ചുമർചിത്രങ്ങളുടെ സംരക്ഷണവും പരിപാലനവും തികച്ചും ശാസ്ത്രീയമായ രീതിയിലാണെന്ന്  അദ്ദേഹം പറഞ്ഞു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. കേരളത്തിൻ്റെ  സാംസ്കാരിക ചരിത്രത്തെക്കുറിച്ച് വിലപ്പെട്ട തെളിവ് നൽകുന്ന കലാസൃഷ്ടികളാണ് ചുമർചിത്രങ്ങളെന്ന് പ്രമുഖ കലാ ഗവേഷകൻ ഡോ.എം.ജി ശശിഭൂഷൺ പ്രബന്ധം അവതരിപ്പിച്ചു.

കേരള ചരിത്രത്തെക്കുറിച്ച് തെളിവ് നൽകുന്ന കലാസൃഷ്ടികളാണ് ചുമർചിത്രങ്ങളെന്നും അവ സുസ്ഥിരമായി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും   ദേശീയ സെമിനാറിൽ അഭിപ്രായമുയർന്നു.

കലാ ഗവേഷകൻ കെ.കെ മാരാർ, എം നളിൻ ബാബു, കെ.യു  കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഡോ. പി നാരായണൻ നമ്പൂതിരി മോഡറേറ്ററായി. കലാ ഗവേഷകരും ചുമർചിത്ര കലാകാരൻമാരുമായി സംവാദവും നടന്നു. സെമിനാറിൽ പങ്കെടുത്തവർക്ക് കലാ ഗവേഷകൻ ഡോ.എം.ജി ശശിഭൂഷൺ സർട്ടിഫിക്കറ്റുകൾ നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments