ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡ് നേടിയ തിരുവത്ര ഇ.എം.എസ് നഗർ സ്വദേശിനി ഹന്ന ഫാത്തിമയെ സി.പി.എം ഇ.എം.എസ് നഗർ ബ്രാഞ്ച് അനുമോദിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം നൽകി. സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം ടി.എം ഹനീഫ, ബ്രാഞ്ച് സെക്രട്ടറി തയ്യിൽ മുസ്തഫ, ഷാഹു കൂരാറ്റിൽ, ടി.എം റഫീഖ്, കെ കാസിം, സജന ഷാഹു, കെ.കെ ഷംസുദ്ദീൻ, പേള ഇഖ്ബാൽ, പി.കെ സിദ്ദീഖ് എന്നിവർ പങ്കെടുത്തു.