ചാവക്കാട്: ശ്രീ പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുന്ന ശ്രീ നാമം ഭജൻസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സ്കന്ദ ഷഷ്ഠി ആഘോഷത്തിൻ്റെ വിജയത്തിനായി ഭക്തജന സംഗമം നടത്തി. ക്ഷേത്രസന്നിധിയിൽ നടത്തിയ സംഗമം വി.പി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ശ്രീ നാമം ഭജൻസ് പ്രസിഡണ്ട് എം.എസ് ഷിജു അദ്ധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ മോഹൻദാസ് ചേലനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ ധർമ്മശാസ്ത ട്രസ്റ്റ് പ്രസിഡണ്ട് എം.ബി സുധീർ ആമുഖ പ്രസംഗം നടത്തി. ജില്ല പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ രജിത് കുമാർ, വി പ്രേംകുമാർ, എം.ടി ബാബു, ഇ.വി ശശി, എം.ടി ഗിരീഷ്, സി.കെ മനോജ്, ടി.കെ ദാസൻ, എം.ടി വിജയൻ, കെ.ആർ മോഹൻ, സി.കെ ബാലകൃഷ്ണൻ, ടി.ജെ പ്രമോദ് ,ലതിക രവി റാം എന്നിവർ സംസാരിച്ചു. ഷഷ്ഠി ഉത്സവത്തിൻ്റെ വിജയത്തിനായി പ്രേമലത കൂളിയത്ത് മുഖ്യരക്ഷാധികാരിയായി 101 അംഗ കമ്മറ്റി രൂപീകരിച്ചു.