Saturday, February 1, 2025

മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബ് അഖില കേരള ചിത്രരചന മത്സരം; വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബ് സംഘടിപ്പിച്ച 16-ാമത് അഖില കേരള ചിത്രരചന മത്സരം മെട്രോ കളർ ഫെസ്റ്റ് 2024- വിജയികൾക്ക് സമ്മാനദാനം നൽകി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി മുരളീധരൻ അധ്യക്ഷത വഹിച്ചു. കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ മുഖ്യാതിഥിയായി. ചിത്രരചനയിൽ അമ്പതാം വർഷത്തിൽ എത്തിനിൽക്കുന്ന ചിത്രകാരൻ ഗായത്രി, ചിത്രരചന അധ്യാപകൻ പ്രജിത്ത് എന്നിവരെ ആദരിച്ചു. നടൻ ശിവജി ഗുരുവായൂർ, എൽ.എഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. ജെന്നി തെരസ്, ജയ്സൺ ഗുരുവായൂർ എന്നിവർ സമ്മാനദാനം നടത്തി. കളർ ഫെസ്റ്റ് ചീഫ് കോർഡിനേറ്റർ ബാബു വർഗീസ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഗിരീഷ് സി ഗീവർ സ്വാഗതവും ട്രഷറർ ചാർലി മാളിയൻമാവ് നന്ദിയും പറഞ്ഞു . ജോർജ് തരകൻ, ബിന്ദു ജൈസൺ, കെ.ബി ഷൈജു, വി.കെ അനിൽകുമാർ, ജയശങ്കർ, പി.ജി വിശ്വനാഥൻ, ജിജു തലക്കോട്ടൂർ, ഒ രതീഷ്, ടി.ഡി വാസുദേവൻ, ആന്റോ നീലങ്കാവിൽ, പിൻ്റോ നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക വിഭാഗം മത്സരം  ഉണ്ടായിരുന്നു. 3300 പേർ പങ്കെടുത്ത മെഗാ മത്സരത്തിൽ 267 പേർ വിജയികളായി. എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ അമൽ ഇംഗ്ലീഷ് സ്കൂൾ ചെമ്മണ്ണൂരിന് ട്രോഫി നൽകി. കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച അമൽ സ്കൂൾ, ശ്രീ ഗോകുലം പബ്ലിക് സ്കൂൾ, ഐ.സി.എ ഇ.എച്ച്.എസ് വടക്കേക്കാട്, ബ്ലൂമിംഗ് ബഡ്സ് ബഥാനിയ എന്നീ വിദ്യാലയങ്ങൾക്കും  പ്രത്യേക സമ്മാനങ്ങൾ നൽകി. ഓരോ വിഭാഗത്തിലും 1, 2, 3 സ്ഥാനക്കാർക്ക് പുറമേ എ പ്ലസ്, എ ഗ്രേഡ്  കരസ്ഥമാക്കിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments