പുന്നയൂർ: സാംസ്ക്കാരിക സാമൂഹിക പ്രവർത്തകൻ സി.കെ വേണു (73) നിര്യാതനായി. തൃശൂർ ജൂബിലി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചാവക്കാട്, ഗുരുവായൂർ മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു വേണു. റിട്ടയേഡ് ആർമി പരേതനായ കേശവന്റെയും അവിയൂർ യു.പി സ്കൂൾ റിട്ടയേർഡ് എച്ച് എം കാർത്തിയാനി ടീച്ചറുടെയും മകനാണ്.