ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം നടത്തി. മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം ആക്ടിങ് പ്രസിഡന്റ് എൻ.കെ അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷക്കീർ സ്വാഗതവും ട്രഷറർ ടി.വി അഷ്‌റഫ് നന്ദിയും പറഞ്ഞു. നാഷണൽ ഹൈവേ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഒരുമനയൂർ പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ദിവസങ്ങളായെന്നും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു.