ചാവക്കാട്: തിരുവത്ര ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം വായനശാല ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ടി.കെ അൻസാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് മുഖ്യാതിഥിയായി. സി.എ ഗോപപ്രതാപൻ, എച്ച്.എം നൗഫൽ, കെ.എം ഷിഹാബ്, എം.എസ് ശിവദാസ്, ഹാരിസ് പുതിയറ, ലിംഷാദ് അലി, ടി.എസ് ഫാസിൽ, ടി.കെ അഷ്‌കർ, സി.യു അയൂബ്, ടി.എസ് സുഹാസ്, സി.യു ഉസ്മാൻ, ഫസീന സുബൈർ, ഉമൈമ സവാദ്, നജ്മ ശാക്കിർ, ഷബനാസ്, സുരിയത്ത് ഹുസൈമത്ത്, നബീല റാഷിദ്, ഫർസീന ഫാസിൽ എന്നിവർ പങ്കെടുത്തു.