Monday, January 20, 2025

വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഗുരുവായൂർ: വനമേഖലയിലെ വന്യമൃഗ ആക്രമണത്തിൽ ഇരയായ കർഷകരെ സംരക്ഷിക്കുക, കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, ഉല്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾക്ക് ന്യായവില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷക ഭവനങ്ങളിൽ   പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ നടത്തിയ കർഷക ജ്വാല പ്രതിഷേധത്തിന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ്, നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, ജില്ല സെക്രട്ടറി സി അബ്ദുൽ മജീദ്, ഭാരവാഹികളായ അബ്ദുൽ വഹാബ്, എം.എൽ ജോസഫ്, പ്രിയ രാജേന്ദ്രൻ, അബ്ദുൽ സലാം, ധർമ്മ ബാലൻ മത്രംകോട്ട്, രാധാകൃഷ്ണൻ എടക്കഴിയൂർ, സദാനന്ദൻ താമരശ്ശേരി, സി.എം ഫറൂഖ്, ഇ.വി ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments