Sunday, January 19, 2025

അഞ്ചങ്ങാടി പി.സി ഹമീദ് ഹാജി സ്മാരക ലൈബ്രറിയും പു.ക.സ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു

കടപ്പുറം: അഞ്ചങ്ങാടി പി.സി ഹമീദ് ഹാജി സ്മാരക ലൈബ്രറിയുടേയും പുരോഗമന കലാസാഹിത്യ സംഘം കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടേയും നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹംസ അറക്കലിൻ്റെ നിരാർദ്രതയുടെ കഥാലോകങ്ങൾ എന്ന പുസ്തകത്തിനെ കുറിച്ചാണ് ചർച്ച സംഘടിപ്പിച്ചത്. മികച്ച വായനാനുഭവമാണ് ഈ കൃതി വായനക്കാർക്ക് പങ്ക് വെക്കുന്നതെന്ന് കെ.വി അബ്ദുൾ ഖാദർ പറഞ്ഞു. പി.സി ഹമീദ് ഹാജി സ്മാരക ലൈബ്രറി പ്രസിഡൻ്റ് സിറാജ് പി ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.എസ് പ്രകാശൻ, പി.എ മുഹമ്മദ്, പി.യു ഷുഐബ്, പി.എച്ച് മഅറൂഫ്, സി.എൻ സഫർനൂർ, ഷഫ്ന ഷെറിൻ, കെ.വി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ഹംസ അറക്കൽ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിവിധ പുസ്തക ചർച്ചകൾക്ക് തുടക്കമായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments