ഒരുമനയൂർ: മധ്യപ്രദേശിൽ നടന്ന മിസ്റ്റർ ഇന്ത്യാ ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ 55 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ സാബിക്ക് സൈഫുദ്ധീന് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി ഷിഹാബ് എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സുഹൈൽ, മുത്തന്മാവ് യൂണിറ്റ് പ്രസിഡന്റ് യൂനസ് ബിൻ അലി, വില്യംസ് യൂണിറ്റ് ട്രഷർ പി.പി റഷീദ് എന്നിവർ പങ്കെടുത്തു. വെൽഫെയർ പാർട്ടി വില്യംസ് യൂണിറ്റ് പ്രസിഡന്റ് സൈഫുദീന്റെ മകനാണ് സാബിക്ക്.