Saturday, January 18, 2025

കടപ്പുറം തീരോത്സവം; മാനവ സംഗമം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ മാനവ സംഗമം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തീരോത്സവം നാടിൻ്റെ പൈതൃകത്തെ ഓർമ്മപ്പെടുത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ എ .വി മുഹമ്മദ് ഗഫൂർ സ്വാഗതവും നാലാം  വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ റഗാസ ഫോക്ക് ബാൻഡ് അവതരിപ്പിച്ച നാടൻപാട്ടും കലാപരിപാടികളും വേദിയിൽ അരങ്ങേറി. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്,

സ്ഥിര സമിതി അധ്യക്ഷരായ, വി.പി മൻസൂർ അലി, ശുഭ ജയൻ, മെമ്പർമാരായ ടി ആർ ഇബ്രാഹിം, സുനിത പ്രസാദ്, ബോഷി ചാണശ്ശേരി, പി.എച്ച് തൗഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നാളെ നടക്കുന്ന സൗഹൃദ സംഗമം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എ.സി.പി കെ.എം ബിജു, ഡോ. പി.ടി ഷൗജാദ്, റൈഹാന മുത്തു എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും. തുടർന്ന് ഷമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ അവതരിപ്പിക്കുന്ന സൂഫിയാന ഗുഡ് നൈറ്റ് വേദിയിൽ അരങ്ങേറും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments