ഗുരുവായൂർ: ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനായിരിക്കെ മരണമടഞ്ഞ മുൻ എം.എൽ.എ അഡ്വ.വി ബാലറാമിൻ്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അർബൻ ബാങ്കിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് വൈസ് ചെയർമാൻ ആർ.എ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ അരവിന്ദൻ പല്ലത്ത്, കെ.വി സത്താർ, നിഖിൽ ജി കൃഷ്ണൻ, എ.കെ ഷൈമിൽ, ജനറൽ മാനേജർ എം ശങ്കരനാരായണൻ, ഡി.ജി.എം പി.എം വിൽസൺ എന്നിവർ സംസാരിച്ചു.