Friday, September 20, 2024

കൈപ്പമംഗലത്ത് ജ്വല്ലറിയിൽ വൻ കവർച്ച; മൂന്നരക്കിലോ സ്വർണ്ണം നഷ്ടപ്പെട്ടതായി സൂചന

കൈപ്പമംഗലം: കൈപ്പമംഗലത്ത് ജ്വല്ലറിയിൽ വൻ കവർച്ച. കൈപ്പമംഗലം മൂന്നുമുറിയിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് കവർച്ച. ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. ജ്വല്ലറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ സ്വർണ്ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കൂടുതൽ പരിശോധന നടക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments