വടക്കേകാട്: നായരങ്ങാടി മൂന്നാംകല്ല് റോഡിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സ്‌കൂട്ടർ യാത്രികന് പരിക്ക്. എടപ്പാൾ സ്വദേശി ഭഗവതിപറമ്പിൽ വീട്ടിൽ മണികണ്ഠനാ(30)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.