Thursday, January 16, 2025

തുളസിത്തറയെ അധിഷേപിച്ച സംഭവം; ഗുരുവായൂരിൽ ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി

ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ ഹോട്ടൽ ഉടമ തുളസിത്തറയെ അധിഷേപിച്ച സംഭവത്തിൽ ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ഉദ്ഘാടനം ചെയ്തു. ബിജെപി ഗുരുവായൂർ എരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ആമുഖ പ്രസംഗം നടത്തി. മമ്മിയൂർ ക്ഷേത്രം പരിസരത്തു നിന്നും പാരഡൈസ് ഹോട്ടലിലേക്ക് നടത്തിയ മാർച്ചിന് മണ്ഡലം ജനറൽ സെക്രട്ടറി ടി.വി വാസുദേവൻ, കെ.സി രാജു, കെ. ആർ ചന്ദ്രൻ, പ്രദീപ് പണിക്കശ്ശേരി,  ജ്യോതി രവീന്ദ്രനാഥ്, ദിലീപ് വടക്കേക്കാട്, ദീപക് തിരുവെങ്കിടം, പ്രസന്നൻ വലിയ പറമ്പിൽ, മനോജ് പൊന്നു പറമ്പമ്പിൽ, ജിതിൻ കാവീട്, ദിലീപ് ഘോഷ്, ശ്രീജിത്ത് ചന്ദ്രൻ, നിധിൻ,സുമേഷ്, സൂരജ്, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments