കടപ്പുറം: അക്ഷര കലാ-കായിക സാംസ്‌കാരിക വേദി പുന്നക്കച്ചാലും നെഹ്‌റു യുവ കേന്ദ്ര തൃശൂരും സംയുക്തമായി സംഘടിപ്പിച്ച ചാവക്കാട്, ചൊവ്വന്നൂർ, പുഴക്കൽ ബ്ലോക്ക് തല കായിക മേളക്ക് സമാപനമായി. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് കായിക മേള ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ വൈ.എം.എ കടപ്പുറവും വോളിബോൾ മത്സരത്തിൽ ലക്കിസ്റ്റാർ അകലാടും ജേതാക്കളായി. ഫുട്ബോൾ മത്സരത്തിൽ മികച്ച കളിക്കാരനായി അർഷാദിനെയും ഗോൾ കീപ്പറായി അൻഫാസിനെയും മികച്ച ഡിഫൻഡറായി അബൂബക്കറിനെയും മികച്ച വോളിബോൾ താരമായി അൻസിലിനേയും സെറ്ററായി റഷീദിനേയും തിരഞ്ഞെടുത്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തും കടപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലിയും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അക്ഷര ക്ലബ് പ്രസിഡന്റ് പള്ളത്ത് ഷിഹാബ്, സെക്രട്ടറി ആഷിഖ്, ഷനാഹ്, ഇജാസ്, റഹീസ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ അമീർഷ, ജലാൽ, മുബാറക്, ഇസ്മായിൽ അർഷാദ്, ഹുസൈൻ, ഫായിസ് എന്നിവർ നേതൃത്വം നൽകി.