ദുബായ്: തളിക്കുളം ഇടശ്ശേരി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മജ്ലിസ് യു.എ.ഇയുടെ നേതൃത്വത്തിൽ നടന്ന മജ്ലിസ് പ്രീമിയർ ലീഗ് ഫുട്ബോൾ ലീഗിൽ മജ്ലിസ് വാരിയേഴ്സ് എഫ്.സി ജേതാക്കൾ. എ.കെ നസിറിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ മജ്ലിസ് ഫാൽക്കൺ എഫ്.സിയെയാണ് ഫിറോസ് മുഹമ്മദാലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ മജ്ലിസ് വാരിയേഴ്സ് എഫ്.സി പരാജയപ്പെടുത്തിയത്. ഫയാസ് മനാഫ് മികച്ച പ്ലേയേറായും, മുജീബ് ഇടശ്ശേരി മികച്ച ഗോൾ കീപ്പറായും ടൂർണ്ണമെന്റിലെ എമേർജിങ് പ്ലെയറായി മുഹമ്മദ് ഫാദിലിനെയും തെരെഞ്ഞെടുത്തു. മുഹൈസിന സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മജ്ലിസ് സംഗമം, പ്രസിഡന്റ് മോത്തിഷാ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ഷാജഹാൻ സുൽത്താൻ സ്വാഗതവും ട്രഷറർ നസീർ എ കെ നന്ദിയും പറഞ്ഞു. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. വനിതകളുടെ മൈലാജി മത്സരത്തിൽ അഫ്ര ഫാസിൽ വിജയിയായി. മജ്ലിസ് ഭാരവാഹികളായ അമീർ, റിഹാദ്, നജുമുദീൻ , സുധീർ സല, അജ്മൽ, ഷബീർ , ഷാബിൻ, ഇർഷാദ്, ഷമീർ മൊയ്‌തു, നജീബ് , നിഷാൻ, നദീം തുടങ്ങിയവർ നേതൃത്വം നൽകി.