Wednesday, January 22, 2025

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രം

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി. രാവിലെ മഹാഗണപതി ഹോമം, ഭഗവതിക്ക് ലക്ഷാർച്ചനയും നടന്നു.കോട്ടപ്പടി രാജേഷ് മാരാരുടെയും ഗുരുവായൂർ ജയപ്രകാശിന്റെയും കേളി, ഗുരുവായൂർ കേശവദാസിന്റെ തായമ്പക, ഗുരുവായൂർ മുരളിയുടെ നാദസ്വരം എന്നിവയും ഉച്ചക്ക് ഗുരുവായൂർ സന്താഷ് മാരാരുടെപ്രമാണത്തിൽ പ്രദേശത്തെ എണ്ണം പറഞ്ഞ വാദ്യ പ്രതിഭകളും ഒത്ത് ചേർന്ന് ഒരുക്കിയ എഴുന്നെള്ളിപ്പിൽ ഗജവീരൻ ഗോപീകൃഷ്ണൻ കോലമേറ്റി. എഴുന്നെള്ളിപ്പിന് ശേഷം സമൃദ്ധമായ നിറപ്പറകൾ ഭഗവതിയ്ക്ക്  തിരുമുന്നിൽ നിരത്തി. ഭഗവതി കോമരം ചൊവ്വല്ലൂർ ശ്രീധരൻ ഉറഞ്ഞുതുള്ളി. നടക്കൽപ്പറ, ഗുരുതി, മേലേക്കാവ്, താഴ്ത്തേകാവ് ഭഗവതി സംഗമവും ഉണ്ടായി. വിവിധ താളമേളങ്ങളോടെ വരവ് പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിയതോടെ  ആഘോഷം വർണ്ണാഭമായി. വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി പാട്ട് പന്തലിൽ വിശേഷാൽപാന, വാതിൽമാടത്തിൽ ഭഗവതിപ്പാട്ട്, പുലർച്ചെ മല്ലിശ്ശേരി മനയിൽ നിന്നും താലപ്പൊലിയോടെ ക്ഷേത്രത്തിലേക്ക്ചെമ്പ് താലം എഴുന്നെള്ളിപ്പ്, ഗുരുതി, പൊങ്ങിലിടി, തിരിയുഴിച്ചിൽ, കുറുവലിക്കൽ എന്നിവയോടെ ആഘോഷം സമാപിച്ചു. രാത്രി 7.30 മുതൽ ഫ്‌ളവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം , ഗുരുവായൂരിന്റെ ഭക്തി നാദമികവ്  ഗുരുവായൂർ കൃഷ്ണൻ നയിക്കുന്ന ഭക്തി ഗാനമേളയും ഉണ്ടായി. ഉച്ചയ്ക്ക്  അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളായ ശശി വാറണാട്ട്,പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി , രാജു കലാനിലയം , ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, പി.ഹരിനാരായണൻ, രാജു പെരുവഴിക്കാട്ട്, എ അനന്തകൃഷ്ണൻ, മാനേജർ പി രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments