ഒരുമനയൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ മിസ്ബ മുജീബിനെ ഒരുമ ഒരുമനയൂർ അനുമോദിച്ചു. ഒരുമ ഭാരവാഹികൾ മിസ്ബയ്ക്ക് ഉപഹാരം നൽകി. ഒരുമ ഒരുമനയൂർ പ്രസിഡണ്ട് വി.കെ കബീർ, സെക്രട്ടറി ഷംസുദ്ദീൻ വലിയകത്ത്, ട്രഷറർ പി.കെ ഫസലുദ്ദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ റഷീദ് പൂളക്കൽ, പി.വി കമറുദ്ദീൻ, പി.വി ഹംസകുട്ടി എന്നിവർ നേതൃത്വം നൽകി.