ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി. ഇന്ന് രാവിലെ ജാറം പരിസരത്ത് കൊടിയേറ്റം നടന്നു. മഹല്ല് പ്രസിഡന്റ് പി.കെ ഇസ്മായിൽ പതാക ഉയർത്തി. നേർച്ചയുടെ വിളംബരമായ മുട്ടുംവിളിയോടെയായിരുന്നു പതാക ഉയർത്തൽ. മഹല്ല് ഭാരവാഹികളും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് രാത്രി മഗ്‌രിബ് നിസ്കാരത്തിന് ശേഷം താബൂത്ത്കൂട് അലങ്കരിക്കുന്നതിന് വേണ്ടി തേക്കഞ്ചേരിയിലേക്ക് കൊണ്ടുപോകും. മർഹും ഹൈദ്രോസ്കുട്ടി മൂപ്പരുടെ ഓർമ്മക്കായുള്ള 237-ാമത് ചന്ദനക്കുടം നേർച്ച ജനുവരി 27, 28 തിയ്യതികളിലാണ് ആഘോഷിക്കുന്നത്.