ചാവക്കാട്: കേരള മുനിസിപ്പൽ കണ്ടിജൻ്റ് പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ല കൺവെൻഷൻ സമാപിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് അസോസിയേൽ ജില്ല സെക്രട്ടറി വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ്, കണ്ടിജിൻ്റ് യൂണിയൻ സി.ഐ.ടി.യു ജില്ല പ്രസിഡണ്ട് എം.കെ സുനിൽ, സി.ഐ.ടി.യു കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.കെ ദേവാനന്ദൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം കെ മണി നന്ദിയും പറഞ്ഞു.