Saturday, January 11, 2025

മമ്മിയൂർ മഹാരുദ്രയജ്ഞത്തിന് വസോർധാരയോടെ സമാപനം

ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞത്തിന് വേണ്ടിയുള്ള മൂന്നാം മഹാരുദ്രയജ്ഞം വസോർധാരയോടെ സമാപിച്ചു. ശൈവ മന്ത്രം മുഖരിതമായ ക്ഷേത്രസന്നിധിയിൽ  യജ്ഞപുണ്യം നുകരാൻ ആയിരങ്ങളാണ് എത്തിയത്. 11 വെള്ളിക്കലര കുടങ്ങളിൽ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, പാൽ, തൈര്, തേൻ, കരിമ്പിൻ നീര്, ചെറുനാരങ്ങ നീര്, ഇളനീർ, അഷ്ടഗന്ധ ജലം എന്നിവ ശ്രീരുദ്രമന്ത്ര ജപത്താൽ ചൈതന്യമാക്കിയ ശേഷമായിരുന്നു രുദ്രാഭിഷേകം. 11 ദിവസങ്ങളിലായി നടന്ന അഭിഷേകങ്ങളിൽ 121 കലശക്കുടങ്ങളാണ് മഹാദേവന് അഭിഷേകം ചെയ്തത്. ധാരമുറിയാതെ ഹോമകുണ്ഠത്തിലേക്ക് ശുദ്ധമായ പശുവിൻ നെയ്യ് ഹോമിക്കുന്ന ചടങ്ങായ വസോർധാരയായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങ്. വസോർധാരക്കും അഭിഷേകത്തിനും ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം നൽകി. നാഗക്കാവിലെ നാഗപ്പാട്ട്, നാവോർപ്പാട്ട്, സർപ്പബലി എന്നിവയും സമാപിച്ചു. സാംസ്കാരിപരിപാടികളുടെ ഭാഗമായി രാവിലെ ശുകപുരം ദിലീപും സംഘവും അവതരിപ്പിച്ച ആൽത്തറ മേളം, നടരാജ മണ്ഡപത്തിൽ തിരുവന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണഭാരതം ബാലെയോടെ സാംസ്കാരിക പരിപാടികളുടെ തിരശ്ശീല വീണു. പ്രസാദ ഊട്ടിന് 3000-ൽ പരം പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments