പുന്നയൂർക്കുളം: യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശരത്തിൻ്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. അണ്ടത്തോട് സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം പ്രസിഡണ്ട് അഡ്വ. മുഹമ്മദ് റയീസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.ആർ ഗഫൂർ, ഹുസൈൻ വലിയകത്ത്, എം കമാൽ, ജബ്ബാർ അണ്ടത്തോട്, വി മായിൻകുട്ടി, ഷാഹിദ് കൊപ്പര, കെ.പി ധർമ്മൻ, റാഫി മാലിക്കുളം, അഷ്‌ക്കർ അറക്കൽ, വാരിയങ്ങാട്ട് മുഹമ്മദാലി, അൻവർ അസ്സൈനരകത്ത്, വിവേക് എന്നിവർ സംസാരിച്ചു.